psc rank lists extension

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും. ആറുമാസത്തേക്കാണ് കാലാവധി നീട്ടിക്കൊടുക്കുന്നത്. ഇതുവരെ നീട്ടി നല്‍കാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിക്കൊടുക്കുക. അടിയന്തര പിഎസ്‌സി യോഗം വെള്ളിയാഴ്ച ചേരും.

സ്റ്റാഫ് നേഴ്‌സ്, കെ എസ് ഇ ബി മസ്ദൂര്‍, എച്ച് എസ് എസ് എന്നീ കാറ്റഗറിയിലെ പി എസ് സി റാങ്ക് പട്ടിക കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ജേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരം കഴിഞ്ഞ ദിവസം രൂക്ഷമായിരുന്നു. പ്രതിപക്ഷം അടക്കം വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കെ എസ് ഇ ബി മസ്ദൂര്‍ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥി കൂറ്റന്‍ മരത്തിനു മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി തുടരുകയാണ്.

180ലേറെ റാങ്ക് പട്ടികകളുടെ കാലാവധിയാണ് ഈ മാസം 31ന് അവസാനിക്കുന്നത്. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഇടതുമുന്നണി മുന്നോട്ടുവച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇതിനോട് യോജിപ്പിച്ചിരുന്നില്ല.

Top