വധശ്രമക്കേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ വന്ന സംഭവം; പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കാണും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ കൊലപാതക ശ്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ വന്ന സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തെ കാണും.

കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട ആംഡ് പൊലീസ് കോണ്‍സ്റ്റബില്‍ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ചെയര്‍മാന്‍ ഗവര്‍ണറെ കാണുന്നത്. വിഷയത്തില്‍ പി.എസ്.സിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

Top