പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടണം; സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ചുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, അധ്യാപകര്‍, വനിതാ കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ റാങ്ക് ഹോള്‍ഡേഴ്‌സാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്.

 

Top