മുട്ടിലിഴഞ്ഞ് റാങ്ക്‌ ഹോള്‍ഡേഴ്‌സ്; 21-ാം ദിവസവും ശക്തമായ സമരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മുട്ടിലിഴഞ്ഞ് സമരം. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. ഇന്നലെ ശയന പ്രദക്ഷിണമടക്കമായിരുന്നു സമര രീതി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതല്‍ ശക്തമാകുകയാണ്. രാഷ്ട്രീയമല്ല, അര്‍ഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നതിനിടെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ പൊരിവെയിലത്ത് തളര്‍ന്നു വീണു. അവരെ ആംബുലന്‍സ് എത്തിച്ച് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, എംഎല്‍എമാരായ കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലില്‍ നിരാഹാരസമരം നടത്തുകയാണ്. ഇന്നലെയാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എംഎല്‍എമാര്‍ സമരപ്പന്തലിലെത്തി നിരാഹാരസമരം തുടങ്ങുകയായിരുന്നു.

 

Top