നിരാഹാര സമരം; ഷാഫി പറമ്പിലിന്റെയും ശബരിനാഥന്റെയും ആരോ​ഗ്യനില മോശം

തിരുവനന്തപുരം: പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥ് എംഎൽഎമാരെ മെഡിക്കൽ സംഘം പരിശോധിച്ചു. ഇരുവരുടെയും ഷുഗർ ലെവൽ അപകടകരമായ നിലയിലേക്ക് കുറയുകയാണ്. കടുത്ത നിർജലീകരണവും ഉണ്ട്. ഇരുവരെയും എത്രയും വേ​ഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

അതേസമയം, സർക്കാർ നൽകിയ ഉറപ്പുകൾ ഇന്ന് ഉത്തരവായി ഇറങ്ങുമെന്നാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്.

Top