നിപ വൈറസ്: പിഎസ്‌സി, പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ മാറ്റിവെച്ചു

psc

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകളും, ശനിയാഴ്ച നടത്താനിരുന്നു പൊലീസ് ഓഫീസര്‍ പരീക്ഷകളും മാറ്റിവെച്ചു. കലിക്കറ്റ് സര്‍വകലാശാല 25,26 തിയതികളിലായി നടത്താനിരുന്ന പിജി എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

31-5-2018 വരെ കോഴിക്കോട് ജില്ലയില്‍ നടക്കാനിരുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.

Top