ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യം; പി.എസ്.സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: പിഎസ്സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് പിഎസ്സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

സെപറ്റംബര്‍ 16ന് തിങ്കളാഴ്ച പിഎസ്സിയുമായി ചര്‍ച്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പിഎസ്സി അധികൃതരുമായി സംസാരിക്കുമെന്നാണ് സെപ്തംബര്‍ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ആയതിനാലാണ് ചര്‍ച്ച നീണ്ടത്.

Top