താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും; മാനുഷിക പരിഗണന മാനിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ പി എസ് സിയ്ക്ക് വിട്ടതല്ലെന്ന് ഉറപ്പു വരുത്തും. പി എസ് സി ലിസ്റ്റിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടൂറിസം വകുപ്പ് അടക്കമുള്ളവയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്തി. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടേണ്ടതില്ല. നേരത്തെ, നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നേരത്തെ തന്നെ നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തിന്റേത്. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ ബുധനാഴ്ച മന്ത്രി സഭാ യോഗത്തില്‍ തീരുമാനിയ്ക്കും.

അതേസമയം,  സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കാതെയാണ് മന്ത്രിസഭാ യോഗം നടന്നത്. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സമരം ഒത്തുതീര്‍പ്പാക്കാനുള്ള യാതൊരു ചര്‍ച്ചയും യോഗത്തില്‍ നടന്നില്ല.

Top