കെഎസ്ആര്‍ടിസിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ചവരെയും നിയമിക്കാന്‍ കഴിയുന്നില്ല: ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിയില്‍ കണ്ടക്ടര്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.

ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും അത് ദേശിയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് നിയമനം നിര്‍ത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്ക് പിഎസ്‌സി വഴി അഡൈ്വസ് മെമ്മോ ലഭിച്ചിട്ടുണ്ട്, എന്നാല്‍, ജീവനക്കാര്‍ കൂടുതലായിരിക്കുന്ന സാഹചര്യത്തില്‍ ഇതില്‍ ഒരാളെ പോലും നിയമിക്കാന്‍ സാധിക്കില്ല, ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് വകുപ്പ് ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top