പിഎസ്‌സി: എല്ലാവർക്കും നിയമനം ഉണ്ടാകുന്നത് അപ്രായോഗികം: മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി ലിസ്റ്റ് വരുന്നത് ഒഴിവുകളെക്കാൾ അഞ്ചിരട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും നിയമനം ഉണ്ടാകുന്നത് അപ്രായോഗികമാണ്. നിയമനത്തിന് സർക്കാരിന് ചെയ്യാൻ കഴിയുന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നതാണെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധ്യക്ഷന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.സീനിയോറിറ്റി തർക്കം നിലനിൽക്കുന്നതിൽ താത്കാലിക പ്രമോഷൻ നടത്തി. പിഎസ്‌സിയിൽ നിലവിൽ എട്ട് അംഗങ്ങളുടെ ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്കുള്ള നിയമനത്തിന് ശുപാർശ നൽകി. പി എസ് സി നിയമനങ്ങൾ സുതാര്യമായി നടത്തും.

സർക്കാർ വന്നതിൽ പിന്നെ 27000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. നിലവിൽ ഉള്ളതിനേക്കാൾ തസ്തികകൾ സൃഷ്ടിച്ചു. 157911 പേർക്ക് പിഎസ്‌സി വഴി ഈ സർക്കാർ നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാവർക്കും നിയമനം ഉണ്ടാകുന്നത് അപ്രായോഗികമാണ്. അഭ്യസ്തവിദ്യർക്ക് തൊഴിൽ വേണമെന്നത് ശരിയാണെന്നും എന്നാൽ അതിനുഅനുസരിച്ച് തൊഴിൽ നൽകാൻ ആകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

Top