ഒക്ടോബറിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എല്‍.ഡി.സി., എല്‍.ജി.എസ്. പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകളുടെ പുതുക്കിയ തീയതിയും പി.എസ്.സി. പുറത്ത് വിട്ടിട്ടുണ്ട്.

ഒക്ടോബര്‍ 23 ന് നിശ്ചയിച്ച എല്‍.ഡി.സി. പരീക്ഷകള്‍ നവംബര്‍ 20 ലേക്ക് മാറ്റി. ഒക്ടോബര്‍ 30 ന് നിശ്ചയിച്ച എല്‍.ജി.എസ്. പരീക്ഷകള്‍ നവംബര്‍ 27 ലേക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്.

 

Top