പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ പ്രതികളായ പ്രണവ്, സഫീര്‍ എന്നിവരെ വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.

കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

Top