പി എസ് സി പരീക്ഷകള്‍ മലയാളത്തില്‍ ആക്കുന്നതിന് തത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മലയാളത്തില്‍ ആക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം ലഭിച്ചു.

മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു.

പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്തായിരിക്കും തീരുമാനിക്കുക. ഇതിനായി എല്ലാ വൈസ് ചാന്‍സലറുമാരുടെയും യോഗം വിളിക്കും. കെഎഎസ് അടക്കമുളള പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്താനും ധാരണയായിട്ടുണ്ട്.

Top