PSA increases UK car prices after Brexit vote

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്‍മാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിനിമയ നിരക്കില്‍ പൗണ്ടിനു സൃഷ്ടിച്ച തിരിച്ചടി പരിഗണിച്ചു കാര്‍ വിപണിവില വര്‍ദ്ധിപ്പിക്കാനായി ഒരുങ്ങുന്നു.

പി എസ് എ ഗ്രൂപ് ബ്രാന്‍ഡുകളായ പ്യുഷൊ, സിട്രോന്‍, ഡി എസ് എന്നീ ശ്രേണികളിലെ വാഹന വില ഉയര്‍ത്താന്‍ ഗ്രൂപ് തീരുമാനിച്ചത്.

യൂറോപ്യന്‍ യൂണിയനോടു വിട പറയാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തത്. തീരുമാനം പൗണ്ടിന്റെ മൂല്യം ഇടിച്ച പശ്ചാത്തലത്തിലാണു ഗ്രൂപ്
പൗണ്ട് അടിസ്ഥാനത്തില്‍ വാഹങ്ങള്‍ വില്‍ക്കുമ്പോഴും ലാഭക്ഷമത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും ഇവര്‍ വിശദീകരിക്കുന്നു.

അതേസമയം വര്‍ധന സംബന്ധിച്ച വിശദാംശങ്ങള്‍ പി എസ് എ ഗ്രൂപ് വിശദീകരിച്ചിട്ടില്ല. എങ്കിലും കോംപാക്ട് ഹാച്ച്ബാക്കായ ‘പ്യുഷൊ 308’ വിലയില്‍ 2.8% വര്‍ധന നടപ്പായിട്ടുണ്ടെന്നാണു വ്യവസായ പ്രസിദ്ധീകരണങ്ങളുടെ നിഗമനം.

‘ബ്രെക്‌സിറ്റ്’ അഭിപ്രായ സര്‍വേ ഫലം മൂലം വാഹന വില്‍പ്പനയില്‍ ഇടിവു നേരിടുമെന്നു പി എസ് എ ഗ്രൂപ്പിനൊപ്പം ഫ്രാന്‍സില്‍ നിന്നുള്ള എതിരാളികളായ റെനയും ആശങ്കപ്പെട്ടിരുന്നു.

ജൂണില്‍ ബ്രിട്ടീഷ് ജനതയുടെ തീരുമാനം പുറത്തുവന്ന പിന്നാലെ വിനിമയ വിപണിയില്‍ പൗണ്ടിന്റെ മൂല്യം മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. ഇതോടെ പൗണ്ട് അടിസ്ഥാനത്തിലുള്ള വാഹനവ്യാപാരം വിദേശ കമ്പനികള്‍ക്ക് തികച്ചും അനാകര്‍ഷകവുമായി.

അതേസമയം, പി എസ് എ ഗ്രൂപ് ഇപ്പോള്‍ നടപ്പാക്കിയ വിലവര്‍ധന പരീക്ഷണാടിസ്ഥാനത്തിലുള്ളതു മാത്രമാണെന്ന അഭ്യൂഹവും ശക്തമാണ്. വിപണിയുടെ പ്രതികരണം വിലയിരുത്തിയ ശേഷം യഥാര്‍ഥ വര്‍ധന പ്രഖ്യാപിക്കാനാണത്രെ കമ്പനിയുടെ നീക്കം.

നിലവില്‍ പി എസ് എ ഗ്രൂപ് പ്രഖ്യാപിച്ച വര്‍ധന പൗണ്ടിന്റെ വിലയിടിവിനെ മറികടക്കാന്‍ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് ഇത്തരം വിശദീകരണങ്ങള്‍ക്കു കരുത്തേകുന്നത്

Top