താരപ്പകിട്ടോടെ ഇന്ത്യ ചുറ്റാന്‍ പ്യൂഷെയുടെ കിടിലന്‍ എസ്.യു.വി എത്തുന്നു

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷെ ഇന്ത്യയില്‍ വീണ്ടും അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി താരപ്പകിട്ടോടെ സിട്രോണ്‍ എസ്.യു.വി.യെ അടുത്ത വര്‍ഷം കമ്പനി ഇന്ത്യയിലെത്തിക്കും.സിട്രോണ്‍ ഇ84 അല്ലെങ്കില്‍ സിട്രോണ്‍ ഇ5 എയര്‍ക്രോസ് മോഡലായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കിയിട്ടില്ല.

സിട്രോണിനെ പരിചയപ്പെടുത്തി വിപണി കൃത്യമായി മനസ്സിലാക്കിയ ശേഷമായിരിക്കും പ്യുഷെ ഇവിടെ നിര്‍മാണം ആരംഭിക്കുക. ലോഞ്ചിന് മുമ്പെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലായി അഞ്ചു കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 2021-22 ഓടെ രാജ്യത്തുടനീളം 80100 ഡീലര്‍ഷിപ്പുകള്‍ തുറക്കാനും പ്യൂഷെ ലക്ഷ്യമിടുന്നുണ്ട്. കോംപാക്ട് എസ്.യു.വി., സെഡാന്‍ മോഡലുകളെ അവതരിപ്പിച്ചായിരിക്കും പ്യൂഷെ ഇന്ത്യയില്‍ അങ്കം കുറിക്കാന്‍ എത്തുന്നത്.

Top