ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

Sreedharan Pilla

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് പ്രസിഡന്റിന്റെ വിവേചനാധികാരമാണ്, ബി.ജെ.പി ഒരു പ്രസിഡന്‍ഷ്യല്‍ പാര്‍ട്ടി ആണ്, മുന്‍ പ്രസിഡന്റ് നിയോഗിച്ച ഭാരവാഹികളെ ആജീവനാന്തം നിലനിറുത്തണമെന്ന് ഒരു നിയമവുമില്ലന്നും അദ്ദേഹം പറഞ്ഞു.

പി.പി.മുകുന്ദന്‍ ഇപ്പോഴും ബി.ജെ.പിയിലെ പ്രാഥമിക അംഗമാണ്, എന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും ചുമതല കൊടുക്കണമെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രസംസ്ഥാന തലത്തില്‍ ആലോചിച്ചു മാത്രമേ ചെയ്യാന്‍കഴിയൂ. അതേ സമയം കോണ്‍ഗ്രസ് വിട്ട് മൂന്നു പ്രമുഖരെങ്കിലും ബി.ജെ.പിയിലേക്ക് വരുമെന്നും പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പി യുടെ ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കാനും സംസ്ഥാന പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും ഹീനമായ കുറ്റം ആരോപിക്കപ്പെട്ട ജലന്ധര്‍ ബിഷപ്പിനെതിരെ നിയമം അനുശാസിക്കുന്ന വിധം നടപടിയെടുക്കുന്നതില്‍ സര്‍ക്കാരിന് കൈവിറയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top