തോമസ് ഐസക്കിനെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ളയുടെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയമനടപടിക്ക് നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരന്‍ പിള്ളയാണെന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി.

വിവാദ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ശബരിമലയില്‍ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധ വ്യക്തികള്‍ക്കെതിരെ 11 മാനനഷ്ട കേസുകള്‍ നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ വ്യക്തിപരമായ ആക്ഷേപമില്ലാത്തതിനാല്‍ നിയമനടപടിക്ക് ഇല്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Top