ശബരിമല സ്ത്രീപ്രവേശനം; സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് ബിജെപി

sreedharanpilla

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകുമെന്നും വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Top