തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്ന് പി.എസ്. ശ്രീധരന് പിള്ള. അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണ്. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാന്‍ തയ്യാറാവില്ല. തന്റെ ഭാഗത്തു നിന്ന് അതിനുള്ള നിഷേധാത്മക സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് തന്നെ നിയമിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്ടന്ന് തിരിച്ചുവരവ് ഉണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നതിനാലാണ് കുട്ടിക്കളി എന്ന വാക്കുപയോഗിച്ചതെന്നും അല്ലാതെ മറ്റാരെയും ഉദ്ദേശിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കുമ്മനം രാജശേഖരന് ഗവര്‍ണര്‍ പദവി രാജിവെച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആ ഒഴിവിലാണ് പി.എസ്. ശ്രീധരന് പിള്ള ഗവര്‍ണറായത്.