അധോലോകത്തിന്റെ സന്തതികളാണ് ദര്‍ശനത്തിനെത്തിയ യുവതികളെന്ന് ശ്രീധരന്‍ പിള്ള

sreedharanpilla

തിരുവനന്തപുരം: വിശ്വാസികളാണെന്ന് പറഞ്ഞ് തീവ്രവാദ ശക്തികളുടെ പിന്‍ബലത്തോടെ എത്തുന്ന ഒരുപറ്റം ആളുകളാണ് ശബരിമല ദര്‍ശനത്തിന് വരുന്നതന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.

ഭാരതത്തെ തകര്‍ക്കുവാന്‍ ഒരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധോലോകത്തിന്റെ സന്തതികളാണ് ദര്‍ശനത്തിനെത്തിയ യുവതികളെന്നും അവര്‍ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ശബരിമലയില്‍ വന്നവരുടെ ചരിത്രമെടുത്താല്‍ അധോലോകത്തിന്റെ ആസൂത്രിതമായ ശ്രമം കാണാനാകുമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

എകെജി സെന്ററില്‍ ഇതെല്ലാം ആസൂത്രണം ചെയ്യുന്ന ശക്തികളുടെയും ഇവരുടെ പങ്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട്. അതിനാല്‍ എന്‍ഐഎ, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണം, അദ്ദേഹം വ്യക്തമാക്കി.

Top