സഭാ തര്‍ക്കം രാഷ്ട്രീയ ഇന്ധനമാക്കാന്‍ താല്‍പ്പര്യമില്ലെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: സഭാ തര്‍ക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. രണ്ട് കൂട്ടരും വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാവുകയുള്ളൂ. അത് ചെയ്താല്‍ ഇത് തരുമെന്ന നിലപാട് ശരിയല്ല. അത്തരമൊരു നിലപാടിന് പ്രധാനമന്ത്രിക്കും താല്‍പര്യമുണ്ടാവില്ല. രണ്ട് കൂട്ടരും വൈകാരികമായി വിഷയത്തെ കാണുകയാണെങ്കില്‍ പിന്നീട് ചര്‍ച്ചയില്‍ കാര്യമില്ലെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

അനുനയ ശ്രമം ഇനിയും തുടരും. പക്ഷെ രാഷ്ട്രീയ വിവാദമാക്കുന്ന കാര്യത്തിലേക്ക് പോവുകയാണെങ്കില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ആര് തീര്‍ത്താലും പ്രശ്നം തീരണമെന്നേയുള്ളൂ. മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിലും പ്രശ്നമില്ല. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Top