പ്രസംഗം രഹസ്യമായിരുന്നില്ല: പുതിയ സംഭവമായി ചാനലുകള്‍ കാണിക്കുന്നത് നാണക്കേടെന്ന് ശ്രീധരന്‍പിള്ള

sreedaran

പത്തനംതിട്ട: പ്രസംഗം ഇന്ന് പുറത്തുവിട്ടത് ദുരുദ്ദേശപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തന്റെ പ്രസംഗം ഇന്നലെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കൊടുത്തതാണ്. ഇത് പുതിയ സംഭവമായി ചാനലുകള്‍ കാണിക്കുന്നത് നാണക്കേടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനായിരുന്നുവെന്നും ബീജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്.

നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയെന്നും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

Top