സാമ്പത്തിക സഹകരണ ബില്ലിനെ ബിജെപി സ്വാഗതം ചെയ്യുന്നു: പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: സാമ്പത്തിക സഹകരണ ബില്ലിനെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ബില്ല് കൊണ്ട് ഹിന്ദു ഇതര വിഭാഗങ്ങള്‍ക്കും ആനുകൂല്യം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തിരിക്കുന്നത്.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്‍ തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി സിപിഎം വോട്ട് ചെയ്തു.

ലോക്‌സഭ പാസാക്കിയ മുന്നാക്ക സംവരണ ബില്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്നതാണ് ബില്ലെന്നും മോദി വ്യക്തമാക്കി.

Top