കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ദേശദ്രോഹം; തുറന്നടിച്ച് ശ്രീധരന്‍പിള്ള

Sreedharan Pilla

തിരുവനന്തപുരം: ബാലാക്കോട്ട് ആക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

കോടിയേരിയുടെ പ്രസ്താവന ദേശദ്രോഹമാംണെന്നും മുസ്ലീം വികാരം ഉണര്‍ത്തുവാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പ്രതിഷേധ ദിനമായി ആചരിക്കുമെന്നും പ്രസ്താവന പിന്‍വലിക്കാത്ത പക്ഷം സിപിഎമ്മിന്റെ അംഗീകാരം പിന്‍വലിക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

കോടിയേരി നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസും ആവസ്യപ്പെട്ടിട്ടുണ്ട്.

Top