ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്കെന്ന്​ ശ്രീധരന്‍പിള്ള

കൊച്ചി : ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. പുതിയ സംസ്ഥാന അധ്യക്ഷനെ ഡിസംബറില്‍ തിരഞ്ഞെടുക്കുമെന്നും കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗം തീരുമാനിച്ചു. ആദ്യഘട്ട അംഗത്വ വിതരണം വന്‍വിജയമായിരുന്നുവെന്നും യോഗം വിലയിരുത്തി.

മലബാര്‍ മേഖലകളില്‍നിന്നുള്‍പ്പെടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് എത്തുന്നത് മാറ്റത്തിന്റെ തുടക്കവും സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയുമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

സംഘടനാ ചുമതലയുളള ദേശീയ സെക്രട്ടറി എച്ച്.രാജ , കുമ്മനം രാജശേഖരന്‍ , ഓ.രാജഗോപാല്‍ , സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top