ബിജെപിയെ പേടിച്ച് കേരളത്തിലെത്തിയ രാഹുലിനെ എന്‍ഡിഎ ശക്തമായി നേരിടുമെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള രംഗത്ത്.

രാഹുല്‍ വയനാട്ടിലെത്തിയത് ഗതികേട് കൊണ്ടാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. രാഹുലിനെ ജയിപ്പിക്കുവാന്‍ കോണ്‍ഗ്രസുകാര്‍ ലീഗിന്റെ കാലു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പേടിച്ച് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ എന്‍ഡിഎ ശക്തമായി നേരിടും. സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കും, ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top