പാലാ ഉപതെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി ആരെന്ന് ഈ മാസം 30ന് തീരുമാനിക്കും: ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ ഈ മാസം 30ന് തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ബിജെപി കോട്ടയം ജില്ലാ കമ്മറ്റി മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പമാണെന്ന സിപിഎമ്മിന്റെ വാദം വെറും വാചക കസര്‍ത്ത് മാത്രമാമെന്നും നിലപാട് മാറ്റിയെങ്കില്‍ സിപിഎം വിശ്വാസികളോട് മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള തുറന്നടിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും വിശ്വാസികള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരല്ലെന്നും ആദ്യകാലത്തെടുത്ത നിലപാടുകളില്‍ നിന്ന് അണുവിട വ്യതിയാനം പാര്‍ട്ടി വരുത്തിയിട്ടില്ലെന്നും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നു.

Top