പാലാ ഉപതെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി വെള്ളിയാഴ്ച യോഗം ചേരും: ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

തരുമാനത്തിനായി വെള്ളിയാഴ്ച എന്‍ഡിഎ യോഗം ചേരാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ച മണ്ഡലങ്ങളിലൊന്നാണ് പാല. സിപിഎം ഒരിക്കല്‍ പോലും പാലായില്‍ മത്സരിക്കാതെയാണ് കെ.എം. മാണിയെ വിജയിപ്പിച്ചിരുന്നത്. ബിജെപിക്ക് വിജയ സാധ്യതയില്ലെന്ന പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനയെ കുറിച്ച് തനിക്കൊന്നുമറിയില്ല, ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top