സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്നത് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്നത് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ബിജെപി എംപിമാര്‍ അടങ്ങുന്ന സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും ശബരിമല വിഷയത്തിന് ശേഷം നാലു ജില്ലകളില്‍ നിന്നും സിപിഎം തുടച്ചു നീക്കപ്പെട്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഭരണഘടനാപരമായ രീതിയില്‍ സര്‍ക്കാരിനെ നേരിടാനാണ് തീരുമാനമെന്നും കേരളം ഇപ്പോള്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും പാകമായിയെന്നും ശ്രീധരന്‍പിള്ള വിശദമാക്കി.

Top