ശബരിമലയിലെ കടന്നുകയറ്റത്തിന് സര്‍ക്കാര്‍ മാപ്പ് പറയണം : പിഎസ് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയിലെ ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണ്. ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സമാധനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ല. വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്നും ശബരിമലയിലെ കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ ധ്വംസനത്തിനെതിരെ കേന്ദ്ര മനുഷ്യവകാശ കമ്മീഷന് ബിജെപി പരാതി നല്‍കിയെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്രമസമാധനത്തെ സംബന്ധിച്ച് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചെങ്കില്‍ അത് തെറ്റാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Top