പി.എസ് പ്രശാന്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ച് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണ്. ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.

കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് പി എസ് പ്രശാന്ത് ഉയര്‍ത്തിയത്. കെ സി വേണുഗോപാലാണ് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന തകര്‍ച്ചയുടെ മൂലകാരണം. കെ സി വേണുഗോപാലുമായി അടുത്ത് നില്‍ക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.

 

Top