തിയറ്ററില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുന്ന പൃഥിരാജ് ചിത്രം ബ്രദേഴ്സ് ഡേ; ടീസര്‍ കാണാം

ലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിതമാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് നായകനായെത്തിയ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവപര്‍ത്തകര്‍ പുറത്തുവിട്ടു.

സെപ്റ്റംബര്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വലിയ പ്രേഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിജയരാഘവന്‍, തമിഴ് നടന്‍ പ്രസന്ന, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Top