‘ഒരു തൂവല്‍ കാറ്റേ’; ബ്രദേഴ്‌സ് ഡേയിലെ പുതിയ ഗാനം കാണാം

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലെ പുതിയ ഗാനം പുറത്തുവിട്ടു. ഒരു തൂവല്‍ കാറ്റേ എന്ന ഗാനത്തിന്റെ വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ജിസ് ജോയിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഫോര്‍ മ്യൂസിക് ടീമാണ്. ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കാണ്.

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ജിത്തു ദാമോദറാണ്.

Top