റൗഡി ബേബിയ്ക്ക് ശേഷം വീണ്ടും പാട്ടുപാടി ധനുഷ്; ബ്രദേഴ്‌സ് ഡേയിലെ ഗാനം നാളെ റിലീസ്‌ ചെയ്യും

പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിലെ ഒരു ഗാനം എഴുതി ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർ താരം ധനൂഷ് ആണ്. ഗാനം നാളെ വൈകിട്ട് അഞ്ച് മണിക്ക് റിലീസ് ചെയ്യും.എക്കാലത്തെയും ബ്ലോക്ക് ബെസ്റ്റർ റൗഡി ബേബി എന്ന സോംഗിന് ശേഷം ധനൂഷ് എഴുതി ആലപിച്ച ഗാനമാണ് ബ്രദേഴ്സ് ഡേയിലേത്.

കോമഡിയും ആക്ഷനും ചേർന്ന എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേംനസീറിനെ പൃഥ്വിരാജ് അനുകരിക്കുന്നതും പെൺവേഷത്തിൽ ധർമജൻ ബോൾഗാട്ടിയെത്തുന്നതും ഉൾപ്പെടെയുള്ള രസകരമായ രംഗങ്ങൾ നിറഞ്ഞതാണ് ടീസർ.

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊള്ളാച്ചിയും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗാ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദറാണ്. ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്‌സാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Top