ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബ്രസീലിന് അഭിമാന വിജയം

സാവോപോളോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ വെനസ്വേലയെ പരാജയപ്പെടുത്തി ബ്രസീല്‍. വെനസ്വേലയെ തോല്‍പിച്ചത് ഫിർമിനോയുടെ ഒറ്റ ഗോളിലാണ്. 67 ആം മിനിറ്റിലായിരുന്നു ഫിര്‍മിനോ ലക്ഷ്യം കണ്ടത്. നെയ്‌മറടക്കം നാല് സൂപ്പര്‍താരങ്ങളില്ലാതെയാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ ഇത്തവണ ഇറങ്ങിയത്.

മറ്റൊരു ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലെയ്ക്കാണ് ജയം. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. സൂപ്പര്‍താരം അർഥുറോ വിദാലാണ് രണ്ടുഗോളും നേടിയത്. കൊളംബിയയ്‌ക്ക് എതിരായ മത്സരത്തിൽ ഉറഗ്വോയും ജയം സ്വന്തമാക്കി.

Top