വിക്ടറി ഡേ; റഷ്യയില്‍ ഇന്ത്യാ – ചൈന സേനകള്‍ മാര്‍ച്ച് ചെയ്തു

മോസ്‌കോ: ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ റഷ്യയില്‍ സൈനിക പരേഡില്‍ പങ്കെടുത്തു. നാസി ജര്‍മ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് റഷ്യയിലെ മോസ്‌കോയിലെ റെഡ്
സ്‌ക്വയറില്‍ നടന്ന വിക്ടറി ഡേ പരേഡിലാണ് ഇരു സേനകളും മാര്‍ച്ച് ചെയ്തത്.

ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടെ11 രാജ്യങ്ങളില്‍ നിന്നുള്ള സായുധ സേനാംഗങ്ങള്‍പരേഡില്‍ പങ്കെടുത്തു.റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിക്ടറി ഡേ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

കര- നാവിക- വ്യോമ സേനകളില്‍ നിന്ന് തിരഞ്ഞെടുത്ത 75 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയുടെ ഭാഗമായി പരേഡില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ സൈനികര്‍ പരേഡില്‍ പങ്കെടുത്തതില്‍ അഭിമാനം തോന്നുന്നുവെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

പരേഡ് വീക്ഷിക്കാന്‍ ചൈനീസ് പ്രതിരോധമന്ത്രിയും എത്തിയിരുന്നുവെങ്കിലും അദ്ദേഹവുമായി രാജ്നാഥ് സിങ്കൂടിക്കാഴ്ച നിശിചയിച്ചിരുന്നില്ല.

മെയ് 9 ന് നടക്കാനിരുന്ന വിക്ടറി ഡേ പരേഡ് കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

Top