അഭിനന്ദന് അഭിന്ദനപ്രവാഹം; ഇന്ത്യയുടെ ധീര പുത്രനെ വരവേല്‍ക്കാനൊരുങ്ങി ബോളീവുഡ്

ന്നത്തെ ദിവസം രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന വാര്‍ത്ത വിങ്ങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധന്റെ തിരിച്ച് വരവിനെയാണ്. പാക് സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ടഅഭിനന്ദനെ ഇന്ന് രാജ്യത്തിന് വിട്ട് നല്‍കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്.അതിള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

നമ്മുടെ ധീര പുത്രനുവേണ്ടി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ ബോളീവുഡും വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധനെ സ്വീകരിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. അഭിന്ദനെ സ്വാഗതം ചെയ്തുകൊണ്ടും അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ച് കൊണ്ടുമുള്ള ബോളീവുഡ് താരങ്ങളുടെ ട്വീറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.

താങ്കളുടെ മനക്കരുത്തിനും ധീരതയ്ക്കും ഒരു ബിഗ് സല്യൂട്ട് എന്നാണ് സിനിമ നിര്‍മാതാവായ കരണ്‍ജോഹര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഇത്രയും ദുര്‍ഘടമായ അവസ്ഥയില്‍ മനോധൈര്യം കൈവിടാതെ നിന്ന താങ്കളെ അഭനന്ദിക്കുന്നുവെന്നും കരണ്‍ കുട്ടിച്ചേര്‍ത്തു.

എല്ലാവരും താങ്കളെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ താങ്കളില്‍ അഭിമാനം കൊളളുന്നുവെന്ന് നടന്‍ ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തു.

പ്രീയപ്പെട്ട അഭിന്ദന്‍ എന്ന് പറഞ്ഞാണ് അനുപം ഖേറിന്റെ ട്വീറ്റ.് ധീരപുത്രനെ അഭിനന്ദിച്ച അദ്ദേഹം അഭിനന്ദന്റെ സാഹസികതയേയും ധൈര്യത്തെയും പ്രശംസിക്കാനും മറന്നില്ല.

Top