ഇന്ത്യ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയതില്‍ അഭിമാനം; ധോണി

dhoni

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയതില്‍ സന്തോഷം പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലുമായ എം.എസ് ധോണി. യുദ്ധവിമാനങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുകളെ ലഭിച്ചിരിക്കുന്നുവെന്ന് ധോണി ട്വീറ്റ് ചെയ്തു.

‘ലോകത്തിലെ മികച്ച 4.5 ജനറേഷന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുകളെ ലഭിച്ചിരിക്കുന്നു. നമ്മുടെ പൈലറ്റുമാരുടെ കൈയിലെത്തുകയും എയര്‍ഫോഴ്‌സിലെ മറ്റ് വിമാനങ്ങള്‍ക്കൊപ്പം ചേരുകയും ചെയ്യുന്നത് റഫാലിന്റെ ശക്തി വര്‍ധിപ്പിക്കും’, ധോണി ട്വീറ്റ് ചെയ്തു.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>With the Final Induction Ceremony the world’s best combat proven 4.5Gen fighter plane gets the world’s best fighter pilots. In the hands of our pilots and the mix of different aircrafts with the IAF the potent bird’s lethality will only increase.</p>&mdash; Mahendra Singh Dhoni (@msdhoni) <a href=”https://twitter.com/msdhoni/status/1303948918296895489?ref_src=twsrc%5Etfw”>September 10, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

ഗ്ലോറിയസ് 17 സ്‌ക്വാഡ്രണിനും (ഗോള്‍ഡന്‍ ആരോസ്) ധോണി ആശംസകള്‍ നേര്‍ന്നു. മിറാഷ് 2000ന്റെ സര്‍വീസ് റെക്കോഡ് റഫാല്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുഖോയ് 30 എം.കെ.ഐ ആണ് തന്റെ പ്രിയപ്പെട്ട യുദ്ധവിമാനമെന്നും ധോണി വ്യക്തമാക്കി.

Top