‘ഞാന്‍ ഹിന്ദുവായതിനാല്‍ അഭിമാനിക്കുന്നു, ഈദ് ആഘോഷിക്കേണ്ട ആവശ്യമില്ല’ ; യോഗി ആദിത്യനാഥ്

yogi

ലക്‌നോ: ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാര്‍ഡ് ഇറക്കി ബിജെപി. താന്‍ ഹിന്ദുവാണെന്നും അതിനാല്‍ ഈദ് ആഘോഷിക്കില്ലെന്നും യോഗി ആദിത്യനാഥ് നിയമസഭയില്‍ വ്യക്തമാക്കി.

‘ഞാന്‍ സമാജ്‌വാദി പാര്‍ട്ടിക്കാരെപ്പോലെയല്ല. കാരണം ഞാന്‍ ഹിന്ദുവാണ്. അതില്‍ അഭിമാനം കൊള്ളുന്നു. എനിക്ക് ഈദ് ആഘോഷിക്കേണ്ട ആവശ്യമില്ല. എന്നാല്‍ എന്റെ സര്‍ക്കാര്‍ സമാധാനപരമായി ഈദ് ആഘോഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും’ ആദിത്യ നാഥ് പറയുന്നു. ഗോരഖ്പൂരില്‍ നടന്ന പൊതു സമ്മേളനത്തിലാണ് ആദിത്യനാഥ് ഈ വിവാദ പ്രസ്താവന നടത്തിയത്.

ഗോരഖ്പൂരില്‍ നടന്ന പൊതു സമ്മേളനത്തില്‍ ആദിത്യനാഥ് വിവാദ പ്രസ്താവന നേരത്തേയും നടത്തിയിരുന്നു. ഈ വര്‍ഷം ഹോളിയും ജുമഅയും ഒരുമിച്ച് വരുന്നുവെന്ന് ആളുകള്‍ പറയുന്നു. നിറങ്ങളുടെ ഉത്‌സവം എല്ലാവിധ പകിട്ടോടെയും ആഘോഷിക്കാനാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. കാരണം ഹോളി വര്‍ഷത്തിലൊരിക്കലേ വരൂ. ജുമഅ വര്‍ഷത്തില്‍ 52 തവണ അനുഷ്ഠിക്കുന്നുണ്ട് എന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.

Top