പ്രോട്ടോകോള്‍ ലംഘനം; ആരോപണത്തില്‍ വസ്തുത ഇല്ല, വി മുരളീധരന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ക്ലീന്‍ ചിറ്റ്. മുരളീധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുത ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.

ആരോപണത്തില്‍ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി. അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം തുടങ്ങിയിരുന്നു.

Top