നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3997 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3997 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1516 പേരാണ്. 2622 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8695 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 28 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 382, 34, 120
തിരുവനന്തപുരം റൂറല്‍ 937, 495, 744
കൊല്ലം സിറ്റി 675, 46, 25
കൊല്ലം റൂറല്‍ 741, 46, 111
പത്തനംതിട്ട 65, 58, 142
ആലപ്പുഴ 31, 19, 192
കോട്ടയം 165, 168, 134
ഇടുക്കി 115, 25, 55
എറണാകുളം സിറ്റി 129, 67, 62
എറണാകുളം റൂറല്‍ 165, 30, 215
തൃശൂര്‍ സിറ്റി 106, 106, 82
തൃശൂര്‍ റൂറല്‍ 25, 31, 216
പാലക്കാട് 109, 130, 52
മലപ്പുറം 85, 82, 48
കോഴിക്കോട് സിറ്റി 44, 0, 26
കോഴിക്കോട് റൂറല്‍ 75, 89, 14
വയനാട് 45, 0, 24
കണ്ണൂര്‍ സിറ്റി 66, 66, 38
കണ്ണൂര്‍ റൂറല്‍ 18, 0, 56
കാസര്‍ഗോഡ് 19, 24, 266

Top