പെണ്‍ കരുത്ത് തെളിയിക്കാന്‍ ഇവര്‍; വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവനിര

എറണാകുളം: ഒരു കൂട്ടം പ്രതിഷേധക്കാര്‍ക്കിടയിലും ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ച വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുവ വനിതാനിര തെരുവില്‍.

എന്നാല്‍ ഇവരുടെ പ്രചാരണയാത്ര കുറച്ച് വ്യത്യസ്തമായിരുന്നു. തലയില്‍ കെട്ട്, കൈയ്യില്‍ പോസ്റ്ററുകള്‍, പെയിന്റ്, ബ്രഷ്. അകമ്പടിക്ക് സമര ഗീതങ്ങള്‍ മുദ്രാവാക്യങ്ങള്‍, പടപ്പാട്ടുകള്‍ എന്നിവയെല്ലാമായാണ് വനിതകള്‍ തെരുവിലിറങ്ങിയത്.

എറണാകുളം നോര്‍ത്ത് മുതല്‍ ഹൈക്കോടതി ജംങ്ഷന്‍ വരെയാണ് വനിതാ മതിലിന് ചുവരെഴുതിയത്. ഡിവൈഎഫ്‌ഐ സാംസ്‌കാരികവേദി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചാരണയാത്രയിലാണ് ഒരു കൂട്ടം വനിതകള്‍ എത്തിയത്.

ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസാണ് നേതൃത്വം നല്‍കിയത്. അഡ്വ. രശ്മി തോമസ്, അഡ്വ. ലറ്റീഷ്യ ഫ്രാന്‍സിസ്, അഡ്വ. മനീഷ രാധാകൃഷ്ണന്‍, അഡ്വ. ഖദീജ റിഷ്ബത്ത്, നീനു സുകുമാരന്‍, ചിഞ്ചു ബി കൃഷ്ണ, സ്വാതി സജീവന്‍ തുടങ്ങിയവരും പങ്കെടുത്തു.

Top