പൗരത്വ നിയമ ഭേദഗതി; മോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മോദി കൊല്‍ക്കത്തയില്‍ നാല് പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്‍ക്കത്തയിലെ ഒന്നിലധികം സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, സാമൂഹ്യ സംഘടനകള്‍, മനുഷ്യാവകാശ വേദികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 17 ഇടത് പാര്‍ട്ടികളുടെ സംയുക്ത ഫോറവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിനടുത്തുള്ള കൈഖാലി ട്രാഫിക് ക്രോസിംഗില്‍ പ്രധാനമന്ത്രിയെ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.കൊല്‍ക്കത്ത നഗരത്തില്‍ മാത്രമല്ല കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ടെന്ന് ബിമന്‍ ബോസ് അറിയിച്ചു.

Top