ബിടിഎസിലെ താരം ഷുഗയുടെ സിനിമ ‘ഓഗസ്റ്റ് ഡി ടൂര്‍ ഡി-ഡേ’ ഇസ്രയേലില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധം

ബിടിഎസിലെ താരം ഷുഗയുടെ സിനിമ ‘ഓഗസ്റ്റ് ഡി ടൂര്‍ ഡി-ഡേ’ ഇസ്രയേലില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധം. പലസ്തീന്‍ വിഷയം ലോക ശ്രദ്ധയില്‍പെടുത്തി പരിഹാരമെത്തിക്കാന്‍ ബിടിഎസ് ആര്‍മി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് ബിടിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സിനിമയുടെ സ്‌ക്രീനിങ്ങ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ചിത്രത്തിന് ഇസ്രയേലില്‍ സ്‌ക്രീനിങ് ഉണ്ടെന്നറിഞ്ഞതോടെ വലിയ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രധാന ട്രെയ്ലര്‍ പുറത്തുവിട്ടത്. ഷുഗയുടെ ചിത്രമെത്തുന്നതിനുള്ള സന്തോഷത്തിലായിരുന്നു ബിടിഎസ് ആര്‍മിയും.

2023ലെ ഷുഗയുടെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടന്ന കണ്‍സേര്‍ട്ടുകളാണ് ‘അഗസ്റ്റ് ഡി ടൂര്‍ ഡി-ഡേ’ എന്ന സിനിമയില്‍ കാണിക്കുന്നത്. ചിത്രം ഏപ്രില്‍ 10നും 13നുമായി ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ബിടിഎസിലെ മറ്റ് എല്ലാ അംഗങ്ങളും സൈനിക സേവനത്തിലാണ്.

Top