പൗരത്വബില്ലില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ഐസ്വാള്‍ : രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് മിസോറാം,നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ചിലസംഘടനകള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത്.

പൗരത്വബില്ലിനെ പിന്തുണക്കുകയാണോ എതിര്‍ക്കുകയാണോ എന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് നാഗാലാന്‍ഡിലെ എന്‍എസ്എഫ് സംഘടന വ്യക്തമാക്കി. വെറും പ്രസ്താവനകള്‍കൊണ്ട് പൊതുജനങ്ങളെ ആശക്കുഴപ്പത്തിലാക്കരുതെന്നും നാഗാ സ്റ്റുഡന്‍സ് ഫെഡറേഷന്‍ വ്യക്തമാക്കി. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് മണിപ്പൂരിലെ അഞ്ച് സിവില്‍ സൊസൈറ്റി സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ജനുവരി എട്ടിനാണ് പൗരത്വഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റകാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് ലോക്‌സഭ പാസാക്കിയത്.

Top