യുവാവിനെയും കൊണ്ട് ബി.ഡി.ഒയുടെ വാഹനം ഓടിയത് നാലു കിലോമീറ്റര്‍

ADVENTURE

ലക്‌നോ: ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധിക്കാനെത്തിയ യുവാവ് ഓഫീസറുടെ വാഹനത്തിനു മുകളിലേയ്ക്ക് ചാടിക്കയറി, തുടര്‍ന്ന് യുവാവിനെയും വഹിച്ചുകൊണ്ട് വാഹനം ഓടിയത് നാലു കിലോമീറ്റര്‍. ഉത്തര്‍ പ്രദേശിലെ രാംനഗറിലാണ് സംഭവം. യുവാവിന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനസിലാക്കിയിട്ടും ഓഫീസര്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.

ഗ്രാമത്തിലെ ശൗചാലയ നിര്‍മ്മാണ പദ്ധതിക്കു രണ്ടാംഘട്ട തുക അനുവദിക്കണമെന്ന് ബിഡിഒ പങ്കജ് കുമാര്‍ ഗൗതമിനോട് ആവശ്യപ്പെടാനാണ് രാംനഗര്‍ ഗ്രാമവാസികള്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇവരെ കാണാന്‍ ബ്ലോക് ഡവലപ്‌മെന്റ് ഓഫീസറായ പങ്കജ് കുമാര്‍ ഗൗതം തയാറായില്ല. തുടര്‍ന്നാണ് ഗ്രാമവാസികള്‍ ഓഫീസിനു പുറത്തു പ്രതിഷേധം ആരംഭിച്ചത്.

ഇതിനിടെ പങ്കജ് വാഹനത്തില്‍ കയറി ഓഫീസില്‍ നിന്നു പുറത്തുപോകാന്‍ ശ്രമിച്ചു. ഇതു തടയുന്നതിനായി പ്രതിഷേധക്കാരിലൊരാളായ ബ്രിജ്പാല്‍ ബോണറ്റില്‍ ചാടിക്കയറുകയായിരുന്നു. സംഭവത്തില്‍ പങ്കജും ബ്രിജ്പാലും പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി.

Top