ജനവാസമേഖലയില്‍ സ്ഥാപിച്ച സര്‍ക്കാര്‍ വിദേശമദ്യശാലക്കെതിരെ പ്രതിഷേധം ശക്തം

ടുക്കി: ജനവാസമേഖലയില്‍ സ്ഥാപിച്ച സര്‍ക്കാര്‍ വിദേശമദ്യശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവികുളത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാല മൂന്നാര്‍ സൈലന്റ് വാലി റോഡിലെ ജനവാസ മേഖലയിലേക്ക് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മൂന്നാര്‍ ഇക്കാനഗറില്‍ നിലവില്‍ ഒരു വിദേശമദ്യശാല പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പലപ്പോഴും നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.

എന്നാല്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലയിലാകട്ടെ തിരക്ക് കുറവാണന്ന് മാത്രമല്ല ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളത്തിനുപോലും കച്ചവടം നടക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  കഴിഞ്ഞ ദിവസം സ്ഥാപനം മൂന്നാറിലേക്ക്  മാറ്റി സ്ഥാപിച്ചത്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആരെയും അറിയിക്കാതെ മദ്യശാല സ്ഥാപിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍ പറഞ്ഞു.

Top