അഗ്നിപഥ് നിര്‍ത്തിവയ്ക്കണം: പ്രതിഷേധങ്ങള്‍ യുവാക്കളുടെ വികാരത്തിന്റെ സൂചന; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സൈനിക റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥ് നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ‘അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണ്. നമ്മുടെ രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്ത് പദ്ധതി നിർത്തിവയ്ക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വിമർശനങ്ങൾ അഭിസംബോധന ചെയ്യുകയും യുവാക്കളുടെ ആശങ്കകൾ പരിഗണിക്കുകയും ചെയ്യണം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അഗ്നിപഥ് പദ്ധതിക്ക് എതിരെ രാജ്യമാകെ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

Top