ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ആകെ പതിനേഴ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുവഴിയില്‍ തടസം സൃഷ്ടിക്കല്‍, ക്രിമിനല്‍ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ്് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരള സര്‍വ്വകലാശാലയില്‍ ആര്‍എസ്എസ് നോമിനികളെ സെനറ്റ് അംഗങ്ങളായി ഗവര്‍ണര്‍ നിയമിച്ചുവെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് പൊലീസിന് തടസ്സമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കി.

Top