കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം ; കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

കോട്ടയം : കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.

കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയത്.

കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, രാജ്യാന്തര വാണിജ്യ കരാറുകളിലെ കര്‍ഷക ദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ശബരി എക്‌സ്പ്രസാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പി.ജെ.ജോസഫ്, ജോസ് കെ. മാണി, മോന്‍സ് ജോസഫ്, സി.എഫ്.തോമസ്, റോഷി അഗസ്റ്റിന്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുത്തു.

Top